ടെക് കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നത് നിർത്തണം: ട്രംപ്

ഇന്ത്യക്കാർക്ക് ജോലി നല്‍കുന്നതിനു പകരം സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ട്രംപ്.
Trump asks tech companies to stop hiring Indians

ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുളള ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപ്. അമെരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്റ്ററികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പല ടെക് കമ്പനികളും അമെരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്റ്ററികൾ നിർമിക്കുകയും അയർലാൻഡിൽ ലാഭം പൂഴ്ത്തിവയ്ക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടത്തെ പൗരന്മാരെ അവർ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണെന്ന് ട്രംപ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com