
ഡോണൾഡ് ട്രംപ്
വാഷിങ്ടണ്‍: തായ്‌ലാന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കംബോഡിയന്‍ പ്രധാനമന്ത്രിയുമായും തായ്‌ലാന്‍ഡിലെ ആക്റ്റിങ് പ്രധാനമന്ത്രിയുമായും ട്രംപ് സംസാരിച്ചു. പരസ്പരം സംഘര്‍ഷം തുടര്‍ന്നാല്‍ യുഎസുമായുള്ള ഇരുരാജ്യങ്ങളുടെയും വ്യാപാരക്കരാറുകളെ അപകടത്തിലാക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
സങ്കീര്‍ണമായ ഒരു സാഹചര്യത്തെ ലഘൂകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ ഓര്‍മിപ്പിക്കുകയാണെന്നും അതിന് വിജയകരമായ വിരാമം കുറിക്കാനായെന്നും ട്രംപ് പറഞ്ഞു.