ഇറാന്‍ ആക്രമണം: ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങളോട് ബന്ധപ്പെടുത്തി ട്രംപ്

ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചാൽ ഇനിയും ആക്രമിക്കുമെന്നും ട്രംപ്.
trump Compres Iran strike to Hiroshima

ഇറാന്‍ ആക്രമണം: ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങളോട് ബന്ധപ്പെടുത്തി ട്രംപ്

file image

Updated on

വാഷിങ്ടൺ: ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെ ഹിരോഷിമയോടും നാഗസാക്കിയോടും ബന്ധപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിച്ച ഹിരോഷിമ, നാഗസാക്കി ആക്രമണങ്ങളോട് ഇതിനെ താരതമ്യം ചെയ്യുന്നില്ലെങ്കിലും ആണവകേന്ദ്രങ്ങളിൽ ബോംബിട്ടതാണ് ഇറാൻ- ഇസ്രയേൽ യുദ്ധത്തിന് അവസാനമുണ്ടാക്കിയതെന്നു ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചാൽ ഇനിയും ആക്രമിക്കുമെന്നും ട്രംപ്.

ഞങ്ങൾ ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നില്ലെങ്കിൽ ഇറാനും ഇസ്രയേലും ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു. ഇറാനും ഇസ്രയേലും ബാലിശമായാണു പെരുമാറിയതെന്നും യുഎസ് പ്രസിഡന്‍റ്. ഇറാനെ ആണവസംവിധാനങ്ങൾക്കു കാര്യമായ തകരാറില്ലെന്ന യുഎസ് ഇന്‍റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട് ട്രംപ് തള്ളി. അതു വ്യാജവാർത്തയാണ്. അവർക്കറിയില്ല, ഇറാനിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെന്നും ട്രംപ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com