ട്രംപിനു തെറിയഭിഷേകവുമായി ഡാനിഷ് പാർലമെന്‍റംഗം

യൂറോപ്യൻ പാർലമെന്‍റിൽ സംസാരിക്കവേയാണ് ആന്‍റേഴ്സ് വിസ്റ്റിസൺ എന്ന ഡാനിഷ് പാർലമെന്‍റംഗം ട്രംപിനോട് പോയി തുലയാൻ പറഞ്ഞത്.
Anders Wittison
ആന്‍റേഴ്സ് വിസ്റ്റിസൺ
Updated on

അമെരിക്കൻ പ്രസിഡന്‍റായി സ്ഥാനമേറ്റയുടൻ യൂറോപ്യൻ പാർലമെന്‍റംഗത്തിന്‍റെ തെറിയഭിഷേകം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്. യൂറോപ്യൻ പാർലമെന്‍റിൽ സംസാരിക്കവേയാണ് ആന്‍റേഴ്സ് വിസ്റ്റിസൺ എന്ന ഡാനിഷ് പാർലമെന്‍റംഗം ട്രംപിനോട് പോയി തുലയാൻ പറഞ്ഞത്.

ഗ്രീന്‍ലാന്‍ഡ് ദ്വീപ് യു.എസ് ഏറ്റെടുക്കുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് വിസ്റ്റിസനെ ചൊടിപ്പിച്ചത്. ഗ്രീന്‍ലാന്‍ഡ് വില്‍പനയ്ക്കു വച്ചിരിക്കുകയല്ലെന്നും 800 വര്‍ഷത്തോളമായി അത് ഡാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും എംപി പറഞ്ഞു. ഫ്രാന്‍സില്‍ നടന്ന പാര്‍ലമെന്‍റ് യോഗത്തിലായിരുന്നു എംപിയുടെ കടുത്ത പ്രയോഗം. യൂറോപ്യന്‍ പാര്‍ലമെന്‍റ് വൈസ് പ്രസിഡന്റ് നിക്കോളേ സ്റ്റെഫാനുറ്റ ഉടനടി ഇടപെട്ട് ഇത്തരം ഭാഷാപ്രയോഗങ്ങള്‍ പറ്റില്ലെന്നു തടുത്തെങ്കിലും മറ്റംഗങ്ങള്‍ സ്തബ്ധരായി.

പിന്നീട് വിസ്റ്റിസന്‍ തന്നെ വീഡിയോ എക്സിലും ഷെയര്‍ ചെയ്തു. ഡെന്‍മാര്‍ക്കിന് ഗ്രീന്‍ലാന്‍ഡിലുള്ള നിയന്ത്രണം ചോദ്യം ചെയ്തതുകൊണ്ടാണ് കടുത്ത പ്രതികരണം നടത്തിയതെന്ന് ന്യായീകരിക്കുകകയും ചെയ്തു. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഏതു കടുത്ത പ്രയോഗത്തിനും മടിക്കാത്ത ട്രംപിന് അതേ നാണയത്തില്‍ തിരിച്ചുകിട്ടിയെന്നു കരുതിയാല്‍ മതിയെന്നാണ് നെറ്റിസൺസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com