പ്രമേഹം, അമിത വണ്ണം, കാൻസർ എന്നിവയുള്ളവർ രാജ്യത്തിന് ബാധ്യതയാവും; വിസ നിഷേധിക്കാൻ യുഎസ്

ആരോഗ്യകാരണങ്ങളിൽ റിസ്ക് എടുക്കേണ്ടതില്ലെന്ന് എംബസികൾക്കും കോണുസുലാർ ഓഫിസുകൾക്കും ട്രംപ് ഭരണകൂടം കർശന നിർദേശം നൽകിയതായാണ് വിവരം
trump directs us visa denial chronic disease healthcare cost

ഡോണൾഡ് ട്രംപ്

File photo

Updated on

വാഷിങ്ടൺ: രോഗങ്ങളുള്ളവർക്ക് വിസ ഗ്രീൻ കാർഡും നിഷേധിക്കാൻ അമെരിക്ക. ആരോഗ്യകാരണങ്ങളിൽ റിസ്ക് എടുക്കേണ്ടതില്ലെന്ന് എംബസികൾക്കും കോണുസുലാർ ഓഫിസുകൾക്കും ട്രംപ് ഭരണകൂടം കർശന നിർദേശം നൽകിയതായാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ആരോഗ്യപരിപാലനത്തിനായി നല്ല തുക ചെലവാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിസ അനുവദിക്കേണ്ടെന്നാണ് ഉത്തരവിലുള്ളത്. ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, കാൻസറുകൾ, ദഹന സംബന്ധമായ രോഗങ്ങൾ, കാൻസറുകൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ, നാഡികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. മാനസിക ആരോഗ്യ നില ബുദ്ധിമുട്ടുള്ളവർ എന്നിവർക്കാവും വിലക്ക്.

മാത്രമല്ല, അമിത വണ്ണമുള്ളവരെയും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ യുഎസിലേക്ക് കടത്തിവിടു. പൊണ്ണത്തടിയുള്ളവര്‍ക്ക് ക്രമേണെ ആസ്ത്മ, ഉറക്കക്കുറവ്, രക്തസമ്മര്‍ദം എന്നിവ ഉണ്ടായേക്കാമെന്നും ഇത്തരക്കാർ രാജ്യത്തേക്കെത്തിയാൽ അത് ബാധ്യതയാവുമെന്നുമാണ് നിർദേശം. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം വിസ ഓഫിസുകളിലേക്ക് കൈമാറിയത്.

പുതുക്കിയ ചട്ടം ആർക്കൊക്കെ ബാധകമാവുമെന്ന് വ്യക്തമല്ല. സാങ്കേതികമായി എല്ലാ വീസ അപേക്ഷകര്‍ക്കും ബാധകമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതില്‍ B1,B2 വീസകളും സ്റ്റുഡന്‍റ് വീസയായ F1 ഉം ഉള്‍പ്പെടും. രാജ്യത്തെത്തുന്നവര്‍ സര്‍ക്കാരിനും പൗരന്‍മാര്‍ക്കും ഉണ്ടാക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com