തെരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെതിരെ 4 കുറ്റങ്ങൾ കൂടി ചുമത്തി

വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും നിർദേശം
തെരഞ്ഞെടുപ്പ് അട്ടിമറി:  ട്രംപിനെതിരെ 4 കുറ്റങ്ങൾ കൂടി ചുമത്തി

വാഷിങ്ടൺ: 2020ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

2020 ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിനു വേണ്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചു എന്നാണ് ആരോപണം. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിനെതിരേ തെളിവുകൾ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മർദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വ്യക്തമാക്കി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റ് കൂടിയാണ് ട്രംപ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഒരു വ്യാജ കുറ്റപത്രം കൂടി കൊണ്ടുവന്നു എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇതിനു മുമ്പ് ട്രംപിന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് അറസ്റ്റ് ചെയ്തത്. ട്രംപിനെതിരെ 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി വ്യക്തമാക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com