മിസൈൽ ഏറ്റില്ലെങ്കിൽ പച്ചത്തെറി; സോഷ്യൽ മീഡിയയിൽ ട്രംപിന്‍റെ തെറിപ്പാട്ട്

യുഎസ് പൗരൻമാരെയും സഖ്യകക്ഷികളെയും ആകെ നാണംകെടുത്തുന്ന സംസ്കാരശൂന്യമായ പദപ്രയോഗങ്ങളുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ്
Trump filthy language in social media

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ്.

Donald Trump

Updated on

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യഥാർഥ സംസ്കാരവും സ്വഭാവവും വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ് എത്തി. ഇറാനെതിരേ മിസൈലുകൾ ഫലപ്രദമാകുന്നില്ലെങ്കിൽ തെറി വിളിച്ചു തോൽപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിരിക്കെയാണ് പുതിയ ഭീഷണി. ഇറാനിലെ പാലങ്ങളും ഊർജോത്പാദന കേന്ദ്രങ്ങളും തകർക്കുമെന്ന് പച്ചത്തെറിയുടെ അകമ്പടിയോടെയുള്ള ഭീഷണി.

യുഎസ് ഭീഷണിക്കു വഴങ്ങില്ലെന്നും ട്രംപ് ഭയന്നതിന്‍റെ പ്രതിഫലനമാണ് ഈ ഭാഷാ പ്രയോഗത്തിൽ കാണുന്നതെന്നുമാണ് ഇറാൻ ഇതിനോടു പ്രതികരിച്ചത്.

logo
Metro Vaartha
www.metrovaartha.com