മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

മോദിയുമായുള്ള തന്‍റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു
trump hints india visit on next year

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും

File image

Updated on

വാഷിങ്ടൺ: പ്രധാനമന്ത്രി മഹാനയ മനുഷ്യനും നല്ല സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാർ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മോദിയുമായുള്ള തന്‍റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്ന് ട്രംപ് പ്രതികരിച്ചത്.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ വലിയ തോതിൽ‌ മോദി കുറവ് വരുത്തി. അദ്ദേഹം തന്‍റെ സുഹൃത്താണെന്നും ഞങ്ങൾ നിരന്തരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ യുഎസ് അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇക്കൊല്ലം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ട്രംപ് താല്‍പര്യപ്പെടുന്നില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള ട്രംപിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com