

ഡോണൾഡ് ട്രംപ്
file image
വാഷിങ്ടൺ: ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ഇറാന് നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെ പുതിയ നീക്കവുമായി അമേരിക്ക. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി. ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾ യുഎസുമായുള്ള എതൊരു വ്യാപാരത്തിനും 25 ശതമാനം തീരുവ അടയ്ക്കണമെന്ന് ട്രംപ് വ്യക്തമാക്കി. ട്രേഡിങ് ഇക്കണോമിക്സ് സാമ്പത്തിക ഡാറ്റാ ബേസിന്‍റെ കണക്കനുസരിച്ച് ഇന്ത്യ, ചൈന, തുർക്കി, യുഎഇ. ഇറാഖ് എന്നി രാജ്യങ്ങളാണ് ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ.
ഇവരെയെല്ലാം ട്രംപിന്‍റെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ഇറാന് നേരെ ആക്രമണ ഭീഷണിയും മുന്നറിയിപ്പും ആവർത്തിച്ച് യുഎസ് രംഗത്തെത്തിയിരുന്നു. ഇറാനെതിരേ പരിഗണനയിലുള്ള നീക്കങ്ങളിലൊന്ന് വ്യോമാക്രമണമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിച്ചാൽ ഏതേറ്റം വരെ പോയി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി