വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും

സിഎൻഎന്നിന് പകരം കൺസർവേറ്റീവ് മാധ്യമസ്ഥാപനമായ റിയൽ അമേരിക്കാസ് വോയ്സ് ന്യൂസിനെയാണ് ഉൾപ്പെടുത്തിയത്
Air Force One, the official plane of the US President

യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ

Updated on: 

വാഷിങ്ടൺ: മാധ്യമ പ്രവേശനവുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടവും മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം തുടരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ശനിയാഴ്ചത്തെ യാത്രയിൽ സിഎൻഎന്നിനെ എയർഫോഴ്സ് വണ്ണിൽ നിന്ന് ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നൽകി.

സിഎൻഎന്നിന് പകരം കൺസർവേറ്റീവ് മാധ്യമസ്ഥാപനമായ റിയൽ അമേരിക്കാസ് വോയ്സ് ന്യൂസിനെയാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിലേക്ക് പ്രവേശനം നിഷേധിച്ച സിഎൻഎൻ അടക്കമുള്ള മൂന്ന് മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ വെള്ളിയാഴ്ച എക്സിക്യൂട്ടീവ് കോംപ്ലക്സിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് സിഎൻഎന്നിൽ ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നാഷണൽ ആർക്കൈവ്സ് സന്ദർശിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപും ഷിയുടെ ഭാര്യ പെങ് ലിയുവാനും ഇവർക്കൊപ്പമുണ്ടായിരുന്നു.

സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കാണ് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടുപിന്നാലെ യുഎസ് കോടതി വിലക്ക് താത്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ സിഎൻഎന്നിന് വിലക്ക് ഏർപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com