കമല ഹാരിസ് ഡോണൾഡ് ട്രംപിനു വിജയപാത തെളിക്കുമെന്നാണ് ആമി ട്രിപ്പ് എന്ന ജ്യോതിഷിയുടെ പ്രവചനം. ഇന്ത്യാടുഡേ ഗ്ലോബലിനു നൽകിയ അഭിമുഖത്തിലാണ് അവർ ട്രംപ് രണ്ടാം വട്ടവും അമെരിക്കൻ പ്രസിഡന്‍റാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ പ്രസിഡന്‍റ് സ്ഥാന മോഹങ്ങൾ ഉപേക്ഷിക്കുന്ന തിയതി അവർ കൃത്യമായി പ്രവചിച്ചിരുന്നു. കമലാ ഹാരിസ് ട്രംപിന് പോന്ന ശക്തയായ എതിരാളി അല്ലെന്നും അവർ പറയുന്നു. ബൈഡൻ തന്‍റെ കാലാവധി പൂർത്തിയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബൈഡൻ പദവി ഒഴിയണം എന്ന ആവശ്യം അമെരിക്കയിൽ ഇപ്പോൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആമിട്രിപ്പിന്‍റെ ഈ പ്രവചനം.
ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലോ ആദ്യ പകുതിയിലോ തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിൽ അക്രമമോ ഭീകരാക്രമണമോ ഉണ്ടായേക്കാമെന്നും അവർ പ്രവചിച്ചു. 2011 ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനു തുല്യമായി 2025 നു മുമ്പ് ഒരു ഭീകരാക്രമണം അമെരിക്കയിൽ ഉണ്ടാകാമെന്നും അവർ പ്രവചിച്ചു. രാജ്യങ്ങൾക്കു പോലും ജനന ചാർട്ട് ഉണ്ടെന്നും അമെരിക്കയുടെ ജനന ചാർട്ട് നോക്കിയപ്പോഴാണ് ഇത് കണ്ടതെന്നും അവർ പറഞ്ഞു. 2025 വരെ നീളുന്ന ഭീകരാക്രമണ സാധ്യത അമെരിക്കയിലെമ്പാടും ഉണ്ട് എന്നാണ് ആമി ട്രിപ്പ് അവകാശപ്പെടുന്നത്.
എന്നാൽ അമെരിക്കയിൽ ഉണ്ടാകാവുന്ന രാഷ്ട്രീയ അശാന്തി ആഭ്യന്തര സംഘട്ടനമാകുമോ അതോ ബാഹ്യ സ്രോതസ് സംഘട്ടനമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അമെരിക്കൻ ഇലക്ഷനിൽ കൃത്രിമം നടക്കുന്നതിനോ ദുരുപയോഗം ചെയ്യുന്നതിനോ സാധ്യതയില്ലെന്നും തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന അക്രമം ഉണ്ടാകാം എന്നും ആമി പറയുന്നു.
കമലാ ഹാരിസിന് പകരം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മിഷേൽ ഒബാമ ആയിരുന്നെങ്കിൽ ട്രംപിന് ഭയാനകമായ നഷ്ടം നേരിടേണ്ടി വരുമെന്നും മിഷേലിനെ അമെരിക്ക വനിതാ പ്രസിഡന്‍റായി സ്വീകരിച്ചേനെയെന്നും ആമി ട്രിപ്പ് പ്രവചിച്ചു.