
ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരേ അധിക്ഷേപ പരാമർശവുമായി ട്രംപ്
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുളള ഡെമോക്രാറ്റിക് പാർട്ടിക്കുളളിലെ തെരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരേ അധിക്ഷേപ പരാമർശവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
"ഡെമോക്രാറ്റുകൾ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാനൊരുങ്ങുകയാണ്. മുൻപ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം പരിഹാസ്യമാണ്", ട്രംപ് പറഞ്ഞു.
"കാണാൻ ഭയാനക രൂപമുള്ള മംദാനിയുടെ ശബ്ദം അരോചകമാണ്. അത്ര സാമർഥ്യമുള്ള ആളല്ല. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്", ട്രംപ് വിമർശിച്ചു.
ജാസ്മിൻ ക്രോക്കറ്റിനെതിരേയും ട്രംപ് അധിക്ഷേപ ആരോപണങ്ങൾ ഉന്നയിച്ചു. ഐക്യു കുറവുള്ള ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്‍റായി നാമനിർദേശം ചെയ്യാം എന്നായിരുന്നു ട്രംപിന്‍റെ പരാമർശം