
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക്
ന്യൂയേർക്ക്: 'അമെരിക്ക പാർട്ടി' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഇലോൺ മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മസ്‌കിന്‍റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ്, പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പറഞ്ഞു.
അമെരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്- ട്രംപ് പറഞ്ഞു.
മസ്കിന് അത് നന്നായി അസ്വദിക്കാം. എന്നാൽ അത് പരിഹാസ്യമാണെന്ന് ഞാൻ കരുത്തുന്നുണ്ട്. മൂന്നാം കക്ഷി ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.