ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ജൂലൈ ഏഴിന് വൈറ്റ് ഹൗസിൽ

ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിൽ എത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെ
Trump-Netanyahu meeting at the White House on July 7th

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ

getty image

Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ്ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിൽ എത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്.

ഭരണത്തിലേറിയാൽ ഗാസയിലും യുക്രെയ്നിലും സമാധാനം പുനസ്ഥാപിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല.

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഗാസയെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com