
കൈവ് മേഖലയിലെ ബ്രോവാരിയിൽ പണിമുടക്കിനെത്തുടർന്ന് ഒരു കെട്ടിടത്തിൽ ഉണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നഅഗ്നിശമന സേനാംഗങ്ങൾ
AFP photo)
കീവ്: ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഫോൺകോളിൽ മിഡിൽ ഈസ്റ്റിലെ പോലെ യുക്രെയ്നിലും സമാധാനം സ്ഥാപിക്കാൻ മുന്നോട്ടു വരണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ട്രംപിന് ഒരു യുദ്ധം നിർത്താൻ സാധിക്കുമെങ്കിൽ മറ്റു യുദ്ധങ്ങളും നിർത്താൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
റഷ്യ യുക്രെയ്നിന്‍റെ ഊർജ്ജ ഗ്രിഡിൽ വൻ തോതിലുള്ള ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലൻസ്കിയുടെ ‘ഈ ആഹ്വാനം. തലസ്ഥാനമായ കീവിന്‍റെ ചില ഭാഗങ്ങളിലും മറ്റ് ഒൻപത് യുക്രെയ്ൻ പ്രദേശങ്ങളിലുമുള്ള വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരുന്നു.റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സമീപ മാസങ്ങളിൽ മന്ദഗതിയിലാണ്.
കാരണം ലോകശ്രദ്ധ മുഴുവൻ പലസ്തീൻ ഗ്രൂപ്പായ ഹമാസുമായുള്ള ഇസ്രയേലിന്‍റെ രണ്ടു വർഷത്തെ യുദ്ധത്തിലേയ്ക്കു മാറിയതാണെന്നാണ് യുക്രെയ്നിന്‍റെ ഭാഷ്യം. ബുധനാഴ്ച ഇസ്രേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടം പ്രഖ്യാപിച്ച ട്രംപ് ഓഗസ്റ്റിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ ചർച്ചകൾക്കായി കണ്ടിരുന്നു. എന്നാൽ യാതൊരു തരത്തിലുമുള്ള സമാധാന കരാറും നേടുന്നതിൽ ട്രംപിനു വിജയിക്കാനായില്ല.