ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ: ട്രംപ്

ഇന്ത്യയുമായി വലിയ കരാറിലേയ്ക്ക് അമെരിക്ക എത്തുകയാണെന്നും വിപണി തുറക്കാൻ അവർ തയാറാകുന്നതായും ട്രംപ്
India-US trade deal soon: Trump

ഇന്ത്യ-അമെരിക്ക വ്യാപാര കരാർ ഉടൻ: ട്രംപ്

getty image 

Updated on

വാഷിങ്ടൺ ഡിസി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രഖ്യാപനം അന്തിമ ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും തീരുവ സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇന്ത്യയുമായി വലിയ കരാറിലേയ്ക്ക് അമെരിക്ക എത്തുകയാണെന്നും വിപണി തുറക്കാൻ അവർ തയാറാകുന്നതായും ട്രംപ് പ്രതികരിച്ചു. "റിയൽ അമെരിക്കാസ് വോയ്സ് 'എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും ട്രംപ് ഇന്ത്യയുമായുള്ള കരാറിനെ കുറിച്ച് പരാമർശിച്ചു. ഇതിനോടകം നിരവധി വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ആയി. അടുത്തത് ഇന്ത്യ ആയിരിക്കാമെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി. അമെരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് പല രാജ്യങ്ങളും കരാറിൽ ഏർപ്പെടാൻ സന്നദ്ധമായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിലവിൽ ഇന്തോ-അമെരിക്കൻ വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ നടത്താൻ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ അമെരിക്കയിലുണ്ട്. കാർഷിക, ഡയറി മേഖലകൾ സംബന്ധിച്ചുള്ള തർക്കമാണ് കരാർ വൈകുന്നതിന് കാരണമെന്ന സൂചനയുമുണ്ട്. രാജ്യ താൽപര്യങ്ങൾ അംഗീകരിച്ചു മാത്രമേ അമെരിക്കയുമായി കരാർ ഒപ്പു വയ്ക്കുകയുള്ളു എന്ന് ഈ മാസം ആദ്യം കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ20 ശതമാനമോ അതിൽ താഴെയോ ആയിരിക്കും തീരുവ എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അടുത്തിടെ ട്രംപ് ഇന്തോനേഷ്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com