

ട്രംപ്
file photo
വാഷിംഗ്ടൺ: ഇറാനിൽ അമെരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണം അമെരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണി ഇല്ലാതാക്കുക എന്നതാണ് നീക്കത്തിന്‍റെ പ്രധാനലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാനെ തകർക്കുമെന്നും, ഇറാനിൽ ഭരണമാറ്റം അനുവാര്യമാണെന്നും ട്രംപ് പറഞ്ഞു