
ഡോണൾഡ് ട്രംപ്.
വാഷിങ്ടൺ: ഇന്ത‍്യക്കു നേരെ വീണ്ടും തീരുവ ഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു ട്രംപിന്‍റെ ഭീഷണി.
''ഇന്ത‍്യ വൻതോതിൽ റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്നു മാത്രമല്ല. വിപണിയിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. റഷ‍്യയുടെ ആക്രമണത്തിൽ യുക്രൈനിൽ എത്ര പേർ കൊല്ലപ്പെടുന്നുവെന്നതിൽ അവർക്ക് ആശങ്കയില്ല. അതിനാൽ ഇന്ത‍്യ അമെരിക്കയ്ക്ക് നൽകേണ്ടുന്ന തീരുവ ഞാൻ ഉയർത്തും.'' ട്രംപ് സമൂഹമാധ‍്യമത്തിൽ കുറിച്ചു.
ജൂലൈ 30ന് ആയിരുന്നു ഇന്ത‍്യയിൽ നിന്നും യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തിയെന്ന കാര‍്യം ട്രംപ് പ്രഖ‍്യാപിച്ചത്. റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത‍്യക്ക് പിഴചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ‍്യാപനം നടത്തിയിരുന്നു.