അർമേനിയയും അസർബൈജാനും തമ്മിലുളള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പുവച്ചതായി ട്രംപ്

ഇരു നേതാക്കളും തമ്മിൽ മികച്ച ബന്ധം ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ഒരു സംഘർഷമുണ്ടായാൽ അവർ തന്നെ വിളിക്കുമെന്നും അത് പരിഹരിക്കുമെന്നും കൂട്ടിചേർത്തു.
Trump says peace deal signed between Armenia and Azerbaijan, ending conflict

ഡോണൾഡ് ട്രംപ്

file image

Updated on

വാഷിങ്ടൺ: അർമേനിയയും അസർബൈജാനും തമ്മിലുളള നീണ്ട നാളത്തെ സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പുവച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് സുപ്രധാന സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

അർമേനിയയും അസർബൈജാനും തമ്മിലുളള യുദ്ധങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കുവാനും വാണിജ്യം, യാത്ര, നയതന്ത്ര ബന്ധങ്ങൾ എന്നിവ പുന‌രാരംഭിക്കാനും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കാനും പ്രിജ്ഞാബദ്ധരാണെന്ന് ട്രംപ് പറഞ്ഞു.

ഇരു നേതാക്കളും തമ്മിൽ മികച്ച ബന്ധം ഉണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ഒരു സംഘർഷമുണ്ടായാൽ അവർ തന്നെ വിളിക്കുമെന്നും അത് പരിഹരിക്കുമെന്നും കൂട്ടിചേർത്തു. ട്രംപിന്‍റെ മധ്യസ്ഥത അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുക്കുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യനും അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com