ഇന്ത്യക്ക് ട്രംപിന്‍റെ പുതിയ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ദ്വിതീയ ഉപരോധം

50% അധിക തീരുവ ചുമത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് വീണ്ടും ഇന്ത്യക്കെതിരേയുളള ട്രംപിന്‍റെ പുതിയ ഭീഷണി.
Trump threatens India with secondary sanctions if it continues to buy Russian oil

ഇന്ത്യയ്ക്ക് ട്രംപിന്‍റെ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തും

file image
Updated on

വാഷിങ്ടൺ: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ഏർപ്പെടുത്തുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യന്‍ ഇറക്കുമതിക്കു മേല്‍ 50% അധിക തീരുവ ചുമത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും ഭീഷണി.

ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന്, 'എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം' എന്ന് ട്രംപ് മറുപടി നല്‍കി. ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ കാണുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ട്രംപ് മറുപടി നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com