ഇറാനെതിരായ പോരാട്ടത്തിൽ പിന്തുണയില്ല; സ്പെയിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് ട്രംപ്

അന്താരാഷ്ട്ര നിയമ ലംഘനത്തെ പിന്തുണയ്ക്കില്ലെന്നും ഇറാനെതിരേ ആക്രമണം നടത്താൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
trump threatens spain trade sanctions iran nato dispute

Donald Trump

file image

Updated on

വാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തുന്ന സൈനിക നടപടിയിൽ പിന്തുണ നൽകാത്തതിന് പിന്നാലെ സ്പെയിനിന് യുഎസ് പ്രസിഡന് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര നിയമ ലംഘനത്തെ പിന്തുണയ്ക്കില്ലെന്നും ഇറാനെതിരേ ആക്രമണം നടത്താൻ തങ്ങളുടെ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചിരുന്നു. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് വിമാനങ്ങൾ തിരിച്ചു പോവുകയും ചെയ്തിരുന്നു.

എന്നാൽ താങ്ങൾ വിചാരിച്ചാൽ സ്പെയിനിൽ വിമാനമിറക്കി ഇറാനെതിരേ ആക്രമണം നടത്തുമെന്നും ആരും തടയാൻ വരില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഞങ്ങളതിന് മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമെരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com