ബൈഡന്‍റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ട്രംപ്

പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശമില്ലെന്ന് ട്രൂത്ത് സോഷ്യൽ നെറ്റ് വർക്കിൽ ട്രംപ്
Joe Biden, Donald Trump
ജോ ബൈഡന്‍, ഡോണൾഡ് ട്രംപ്
Updated on

വാഷിങ്ടൺ ഡിസി: മുൻ അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സുരക്ഷാ അനുമതികൾ പിൻവലിക്കാനുള്ള നടപടികളുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശമില്ലെന്ന് ട്രൂത്ത് സോഷ്യൽ നെറ്റ് വർക്കിൽ ട്രംപ് വ്യക്തമാക്കി.

നിലവിൽ അമെരിക്കയിൽ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ബൈഡൻ തന്‍റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നു എന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ താനും ജോ ബൈഡന്‍റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ഡോണൾഡ് ട്രംപ് വിശദീകരിച്ചു.

ബൈഡനെ വിശ്വസിക്കാനാകില്ല. രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിയില്ല. എന്നു മാത്രമല്ല,ബൈഡന്‍റെ വീട്ടിൽ നിന്നും ലഭിച്ച ഒരു റിപ്പോർട്ടിൽ 82 വയസുള്ള ബൈഡന് ഓർമക്കുറവ് ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട് എന്നും ട്രംപ് ട്രൂത്ത് സോഷ്യൽ നെറ്റ് വർക്കിൽ പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com