ട്രംപ് വസ്ത്രം വലിച്ചു കീറി, ക്രൂരമായി ബലാത്സംഗം ചെയ്തു; ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്

ട്രംപ് തന്നോട് സംസാരിച്ചു മടങ്ങിയപ്പോൾ തന്നെ എപ്സ്റ്റീൻ സംസാരിക്കാൻ എത്തി.
Trump tore off her clothes and raped her brutally; former Miss Switzerland makes allegation

ട്രംപ് വസ്ത്രം വലിച്ചു കീറി, ക്രൂരമായി ബലാത്സംഗം ചെയ്തു; ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്

Updated on: 

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മുൻ മിസ് സ്വിറ്റ്സർലൻഡ് ബിയാട്രിസ് ക്യൂൾ. 1993 നവംബറിൽ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ബിയാട്രിസ് ആരോപിക്കുന്നത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധത്തെക്കുറിച്ച് ഡെമോക്രാറ്റുകൾ നടത്തിയ അന്വേഷണത്തിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

തനിക്ക് 24 വയസുള്ളപ്പോഴാണ് ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് ആദ്യമായി ട്രംപിനെ കാണുന്നതെന്ന് ബിയാട്രിസ് പറയുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നതിനായി വിസ ശരിയാക്കി തരാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് തന്നോട് സംസാരിച്ചു മടങ്ങിയപ്പോൾ തന്നെ എപ്സ്റ്റീൻ സംസാരിക്കാൻ എത്തി. ഡോണിന്‍റെ അടുത്ത സുഹൃത്താണെന്ന ആമുഖത്തോടെ മാർ അ ലാഗോയിലെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം ട്രംപിന്‍റെ പ്രതിനിധിയായ ഒരാൾ ബിയാട്രിസിനെ അപ് സ്റ്റെയറിലേക്ക് ചെല്ലാൻ ക്ഷമിച്ചു. അവിടെ എത്തിയപ്പോൾ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. വസ്ത്രം കീറുകയും ശരീരത്തിൽ മുറിവുകൾ ഉണ്ടാകുകയും ചെയ്തുവെന്നും ബിയാട്രിസ് പറയുന്നു. അതിനു ശേഷവും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പഠനത്തിനായുള്ള വിസ ഉറപ്പാക്കാമെന്നും ഇക്കാര്യം ആരോടും പറയരുതെന്നും ട്രംപ് പറഞ്ഞുവെന്നും ബിയാട്രിസ് ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണത്തെ വൈറ്റ് ഹൗസ് തള്ളിയിട്ടുണ്ട്. ട്രംപിന്‍റെ നേതൃത്വത്തിൽ യുഎസ് ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതിനായി ഡെമോക്രാറ്റുകൾ നടത്തുന്ന ശ്രമങ്ങളാണിതെല്ലാമെന്നാണ് വൈറ്റ് ഹൗസ് ആരോപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com