ഹൂതികളെ നശിപ്പിക്കാൻ ട്രംപ്

ചെങ്കടലിൽ അമെരിക്കൻ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് അമെരിക്ക ഹൂതികൾക്കു നേരെയുള്ള വ്യോമാക്രമണം കടുപ്പിച്ചത്
Trump warns Houthis and Iran, which supports them

ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്

file photo

Updated on

ദുബായ്: യമൻ മേഖലയിൽ കപ്പൽചാലിൽ വൻ ആക്രമണം അഴിച്ചു വിടുന്ന ഹൂതികൾക്കും ഇവർക്ക് ആയുധം ഉൾപ്പടെയുള്ള സഹായം എത്തിക്കുന്ന ഇറാനും മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

യെമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകിയതോടൊപ്പം തന്നെ ഹൂതി ഭീകരർക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം നടത്തുന്നതിനിടെയാണ് ട്രംപിന്‍റെ ഈ ഭീഷണി.

ചെങ്കടലിൽ അമെരിക്കൻ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് അമെരിക്ക ഹൂതികൾക്കു നേരെയുള്ള വ്യോമാക്രമണം കടുപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com