
ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും
file image
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒക്‌റ്റോബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു സൂചന. ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ (എപിഇസി) ട്രേഡ് മിനിസ്റ്റര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ട്രംപ് അടുത്ത മാസം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്.
ഒക്‌റ്റോബര്‍ അവസാനവും നവംബര്‍ ആദ്യ ആഴ്ചയിലായിട്ടാണു ദക്ഷിണ കൊറിയയിലെ ഗ്യോങ്ജു നഗരത്തില്‍ സമ്മേളനം നടക്കുന്നത്. ട്രംപിനൊപ്പം അദ്ദേഹത്തിന്‍റെ ഉന്നത ഉപദേഷ്ടാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് നടന്ന കൂടിക്കാഴ്ചയ്ക്കിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ ജേ മ്യൂങ് ട്രംപിനെ എപിഇസി സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നു. അതേസമയം ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല.