അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

രാഷ്ട്രീയ സമ്മർദം ചെലുത്താൻ തീരുവകൾ ദുരുപയോഗം ചെയ്യുന്ന രീതിയെ ചൈനീസ് വിദേശകാര്യ വക്താവ് ശക്തമായി വിമർശിച്ചു
Trump's threat of imposing additional tariffs; China responds

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Updated on

ബെയ്ജിങ്: ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10% തീരുവ ഈടാക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കു പ്രതികരണവുമായി ചൈന.

വ്യാപാര - തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്നും പ്രൊട്ടക്ഷനിസം (മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം) കൊണ്ട് ഒരു വഴിയും തുറക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

രാഷ്ട്രീയ സമ്മർദം ചെലുത്തുതിനു വേണ്ടി തീരുവകളെ ദുരുപയോഗം ചെയ്യുന്ന രീതിയെ മാവോ ശക്തമായി വിമർശിക്കുകയും ചെയ്തു. തീരുവ ചുമത്തല്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്ന് മാവോ നിങ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com