
മൃതദേഹങ്ങൾ കൈമാറി ഇസ്രയേലും ഹമാസും
file photo
ഇക്കഴിഞ്ഞ തിങ്കളാഴ്ച നാലു ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് ഹമാസ് കൈമാറി. അതിൽ ഒരാളുടെ മൃതദേഹം ഒരു പലസ്തീനിയൻ സ്ത്രീയുടേതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച നാലു മൃതദേഹങ്ങൾ കൂടി ഹമാസ് വിട്ടു നൽകി. ഇതിലൊരാൾ ബന്ദിയല്ലെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
പലസ്തീൻ കാരായ 45 പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ചൊവ്വാഴ്ച കൈമാറി. എന്നാൽ ഇവർ ഇസ്രയേലിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചതാണോ അതോ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഏറ്റെടുത്തു സൂക്ഷിച്ചിരുന്നതാണോയെന്ന് വ്യക്തമല്ല. 90 പലസ്തീൻകാരുടെ മൃതദേഹങ്ങളാണ് ഇതിനകം കൈമാറിയത്. കരാർ പ്രകാരം പലസ്തീൻകാരായ 360 പേരുടെ മൃതദേഹങ്ങളാണ് ഇസ്രയേൽ ഗാസയ്ക്ക് കൈമാറേണ്ടത്.