തുൽക്കറെം വ്യോമാക്രമണം ഹമാസ് കമാൻഡറെ ലക്ഷ്യമിട്ട്

മരിച്ചവരിൽ തുൽക്കറെമിലെ ഇസ്ലാമിക് ജിഹാദിൻ്റെ തലവൻ ഗൈത്ത് റദ്വാൻ, തുൽക്കറെമിലെ ഹമാസിൻ്റെ തലവൻ സാഹി യാസർ അബ്ദുൽ റസീഖ് ഔഫി എന്നിവർ
Ghaith Radwan, the head of the Islamic Jihad in Tulkarem (left) and Zahi Yaser Abd al-Razeq Oufi, the head of Hamas in Tulkarem
മരിച്ചവരിൽ തുൽക്കറെമിലെ ഇസ്ലാമിക് ജിഹാദിൻ്റെ തലവൻ ഗൈത്ത് റദ്വാൻ (ഇടത്) തുൽക്കറെമിലെ ഹമാസിൻ്റെ തലവൻ സാഹി യാസർ അബ്ദുൽ റസീഖ് ഔഫി എന്നിവർ
Updated on

തുൽക്കറെം വ്യോമാക്രമണം ഹമാസ് കമാൻഡറെ ലക്ഷ്യമിട്ട്. ഒക്റ്റോബർ ഏഴിന് നടന്ന ആക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഹമാസ് കമാൻഡർ സാഹി യാസർ അബ്ദുൽ റസാഖ് ഔഫി വെസ്റ്റ്ബാങ്ക് നഗരമായ തുൽക്കറെമിൽ ഇന്നലെ രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

20 ഭീകരരെ കൊലപ്പെടുത്തിയ തുൽക്കരെമിലെ ഐഡിഎഫ് ബോംബാക്രമണത്തിൽ, മരിച്ചവരിൽ തുൽക്കറെമിലെ ഇസ്ലാമിക് ജിഹാദിൻ്റെ തലവൻ ഗൈത്ത് റദ്വാൻ, തുൽക്കറെമിലെ ഹമാസിൻ്റെ തലവൻ സാഹി യാസർ അബ്ദുൽ റസീഖ് ഔഫി എന്നിവർ ഉൾപ്പെടുന്നു.

സാഹി യാസർ അബ്ദുൽ റസാഖ് ഔഫി ആസന്നമായ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഐഡിഎഫും ഷിൻ ബെറ്റും നേരത്തെ പറഞ്ഞിരുന്നു.ഒക്റ്റോബർ 7 ന് ഒരു വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന "ടിക്കിംഗ് ടൈം ബോംബ്" എന്നാണ് സൈനിക വൃത്തങ്ങൾ ഔഫിയെ വിശേഷിപ്പിച്ചത്.

കൂട്ടക്കൊലയുടെ വാർഷികത്തിന് മുമ്പും ഗാസ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണം നടത്താനുള്ള ഹമാസിന്‍റെ മറ്റ് ശ്രമങ്ങൾക്കായി അതീവ ജാഗ്രതയിലാണെന്നും ഐഡിഎഫ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com