2020 ൽ ട്രംപിന്‍റെ എതിരാളി, ഇന്ന് ട്രംപിന്‍റെ വിശ്വസ്ത; ആരാണ് തുൾസി ഗബാർഡ്?

തുൾസി ഗബാർഡിനെ നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു
tulsi gabbard us national intelligence director
2020 ൽ ട്രംപിന്‍റെ എതിരാളി, ഇന്ന് ട്രംപിന്‍റെ വിശ്വസ്ത; ആരാണ് തുൾസി ഗബാർഡ്?
Updated on

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്‍റെ വിശ്വസ്ഥരിൽ ഒരാളാണ് തുൾസി. തുൾസി നേരത്തെ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.

തുൾസി ഗാർഡ് തന്‍റെ കരിയറിൽ നിർഭയത്വമാണ് പ്രകടിപ്പിച്ചതെന്നും അത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തന്‍റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണു പരിചയസമ്പന്നരെ മറികടന്ന് തുൾസിയെ ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി ട്രംപ് തെരഞ്ഞെടുത്തത്. 2020 ൽ തുൾസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ എതിരായിയായി മത്സര രംഗത്തെത്തിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. തുടർന്ന് 2022 ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുന്നേ തന്നെ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള ലിസ്റ്റിൽ തുൾസിയും ഉണ്ടായിരുന്നു.

യുഎസ് പാർലമെന്‍റിലെ ആദ്യ ഹിന്ദു വിശ്വാസിയായ അംഗമാണ് തുൾസി. തുൾസി അമെരിക്കൻ സമോവൻ വംശജയാണ്. അമെരിക്കകാരിയായ അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ തുൾസിയും ഹിന്ദു മത വിശ്വാസിയായി. പേര് വച്ച് പലപ്പോഴും തുൾസി ഇന്ത്യൻ വംശജയാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ആർമി നാഷണൽ ഗാർഡിൽ അംഗമായിരുന്നു 43 കാരിയായ തുൾസി. ഇറാനിലും കുവൈറ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com