തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി പേർക്ക് പരുക്ക്

6 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
turkey earthquake many buildings collapsed

തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി പേർക്ക് പരുക്ക്

Updated on

അങ്കാറ: തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച അർദ്ധരാത്രിയുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധി കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരണങ്ങളോന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

6 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. ആളൊഴിഞ്ഞ പഴക്കമുള്ള കെട്ടിടങ്ങളാണ് തകർന്നു വീണതെന്നും അതിനാൽ തന്നെ വലിയ അപകടം ഒഴിവായതായും അദികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com