ഭൂകമ്പം ബാക്കിവച്ച ജീവിതങ്ങൾ

നിശ്ചലമായ പാളത്തിൽ, ജീവിതത്തിന്‍റെ പുതിയ അധ്യായങ്ങളെ ആശങ്കയോടെ തിരിച്ചറിയുന്നു തുർക്കി ജനത
ഭൂകമ്പം ബാക്കിവച്ച ജീവിതങ്ങൾ
Updated on

" ഒരു കാലത്ത് ഈ തീവണ്ടിയിലെ യാത്ര സന്തോഷമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഇങ്ങനെ ജീവിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'. സബ്രിയ കരാൻ ഇതു പറയുമ്പോൾ അരികിൽ അഭയസ്ഥാനമായ തീവണ്ടിയുണ്ട്. ഭൂകമ്പാനന്തര തുർക്കിയിലെ കാഴ്ച. സബ്രിയയെ പോലെ വീട് നഷ്ടമായ അനേകർക്ക് വാസസ്ഥലx തീവണ്ടിയാണ്. നിശ്ചലമായ പാളത്തിൽ, ജീവിതത്തിന്‍റെ പുതിയ അധ്യായങ്ങളെ ആശങ്കയോടെ തിരിച്ചറിയുന്നു തുർക്കി ജനത.

തുർക്കിയിൽ മാത്രം ഭൂകമ്പത്തിൽ വീടു നഷ്ടമായവരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്ത് വരും. പലരും താൽക്കാലിക അഭയസ്ഥാനമൊരുക്കാൻ അധികൃതർ ബുദ്ധിമുട്ടുന്നു. ട്രെയ്നിലും ബസ് ഷെൽട്ടറിലും കണ്ടെയ്നറുകളിലും ടെന്‍റുകളിലുമായി ശിഷ്ടജീവിതത്തിന്‍റെ ദിനങ്ങൾ എണ്ണിക്കഴിയുന്നവർ ധാരാളമുണ്ട്. ദുരന്തത്തിന്‍റെയും രക്ഷാപ്രവർത്തനത്തിന്‍റെയും സഹായത്തിന്‍റെയും ദിവസങ്ങൾ കഴിയുമ്പോൾ പകപ്പോടെ ജീവിതത്തെ നേരിടുകയാണവർ.

ഹാത്തേ പ്രവിശ്യയിലെ തുറമുഖ നഗരമായ ഇസ്കൻഡറനിലെ റെയ്ൽവേ സ്റ്റേഷനിലാണു നിരവധി പേർ തീവണ്ടിയിൽ വീടൊരുക്കിയിരിക്കുന്നത്. രണ്ടു ട്രാക്കുകളിൽ നിശ്ചലമായിക്കിടക്കുന്ന തീവണ്ടികളാണ് അഭയസ്ഥാനം. ഓരോ കോച്ചിലും ഓരോ ജീവിതകഥകൾ. വിവാഹം ഉറപ്പിച്ചവർ, ജീവിതത്തിന്‍റെ സായാഹ്നത്തിലെത്തിയവർ, ഉറ്റവരെ നഷ്ടമായവർ...ദുരന്തത്തിനു ശേഷമുള്ള ജീവിതമാണ് യഥാർഥ ദുരന്തമെന്നു തിരിച്ചറിഞ്ഞവരാണവർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com