നെതന്യാഹുവുമായി ചർച്ചയ്ക്കില്ല- ലെബനീസ് പ്രസിഡന്‍റ്

പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള അമെരിക്കൻ ശ്രമങ്ങൾക്ക് ലെബനന്‍റെ ഈ നിലപാട് വലിയ തിരിച്ചടിയായി
No talks with Netanyahu - Lebanese President

നെതന്യാഹുവുമായി ചർച്ചയ്ക്കില്ല- ലെബനീസ് പ്രസിഡന്‍റ്

file photo

Updated on

ബെയ്റൂട്ട്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനുള്ള നിർദേശം ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔൺ നിരസിച്ചു. ഇരു നേതാക്കളും ചരിത്രപരമായ ചർച്ചകൾക്ക് തയാറെടുക്കുകയാണെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലെബനന്‍റെ ഈ നിർണായക നീക്കം.

ചർച്ചകൾക്ക് നിലവിൽ തയാറല്ലെന്ന് അമെരിക്കയെ ഔദ്യോഗികമായി അറിയിച്ചതായി ലെബനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ പൂർണമായ വെടിനിർത്തൽ ഉണ്ടാകാതെ യാതൊരു ചർച്ചകൾക്കും തങ്ങൾ മുതിരില്ലെന്ന കർശന നിലപാടിലാണ് ലെബനൻ.

ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേലിന്‍റെ സുരക്ഷാ ക്യാബിനറ്റ് കഴിഞ്ഞ ബുധനാഴ്ച യോഗം ചേർന്നിരുന്നു.

എങ്കിലും വ്യക്തമായ ഒരു സമാധാന കരാർ ഉണ്ടാകുന്നതു വരെ നയതന്ത്ര ചർച്ചകളിൽ നിന്നു വിട്ടു നിൽക്കാനാണ് പ്രസിഡന്‍റ് ജോസഫ് ഔണിന്‍റെ തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള അമെരിക്കൻ ശ്രമങ്ങൾക്ക് ലെബനന്‍റെ ഈ നിലപാട് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com