"കഷ്ടകാലം" അവസാനിക്കാതെ ട്വിറ്റർ; കൂറ്റന്‍ "എക്സ്" ലോഗോ നീക്കം ചെയ്ത് അധികൃതർ (Video)

കമ്പനിയുടെ റീ-ബ്രാൻഡിംഗ് വേളയിൽ കഴിഞ്ഞ ആഴ്ചയാണ് ലോഗോ സ്ഥാപിച്ചത്.
സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ഓഫീസ്
സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ഓഫീസ്
Updated on

സാന്‍ ഫ്രാന്‍സിസ്കോ : നീലക്കിളിയെ പറത്തിവിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും " പേരുദോഷം" അവസാനിക്കാതെ ട്വിറ്ററിന്‍റെ "എക്സ്".

സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻ ഫ്രാൻസിസ്കോ ഹൈ-റൈസിൽ സ്ഥാപിച്ച് കൂറ്റന്‍ എക്സ് ലോഗോ നീക്കം ചെയ്ത് അധികൃതർ. ഈ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ലോഗോ നീക്കം ചെയ്തത്. നഗരവാസികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പരാതി ലഭിച്ചതിനെത്തുടർന്ന് തൊഴിലാളികൾ പ്രകാശ ചിഹ്നം നീക്കം ചെയ്തത്.

കമ്പനിയുടെ റീ-ബ്രാൻഡിംഗ് വേളയിൽ കഴിഞ്ഞ ആഴ്ചയാണ് ലോഗോ സ്ഥാപിച്ചത്. വെള്ളി നിറത്തിൽ ഇരുമ്പ് ലോഹത്തിൽ പണിതീർത്ത കൂറ്റന്‍ ലോഗോയ്ക്കെതിരെ സുരാക്ഷാ ചൂണ്ടിക്കാട്ടി ഇതിനോടകം ഏകദേശം 24 ഓളം പരാതികൾ ലഭിച്ചതായി സാന്‍ ഫ്രാന്‍സിസ്കോ കെട്ടിടനിർമാണ പിരശോധന വിഭാഗം അധികൃതർ അറിയിച്ചു.

ലോഗോയിൽ നിന്നും അമിതമായി പുറപ്പെടുവിക്കുന്ന വെളിച്ചം വാഹനപകടങ്ങൾ അടക്കമുള്ള പ്രശ്നങ്ങൽ സൃഷ്ടിക്കുമെന്നും കൂടാതെ ലോഗോ സ്ഥാപിച്ചത് സുരക്ഷാ അനുനതി വാങ്ങാതെയാണെന്ന് നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com