എക്‌സിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

ഏകദേശം ഒരു മണിക്കൂരിലേറെ സമയം പണിമുടക്കി.
twitter X temporarily stopped working
twitter X temporarily stopped working

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്‍റെ പ്രവര്‍ത്തനം നിലച്ചതായാണ് റിപ്പോർട്ട്. രാവിലെ 11 മണിയോടെ പ്രവർത്തനം നിലച്ച് എക്സ് ഏകദേശം ഒരു മണിക്കൂരിലേറെ സമയം പണിമുടക്കി.

ഓൺലൈന്‍ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Downdetector.com ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപഭോക്താക്കൾക്ക് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും ട്വീറ്റ് ചെയ്യുന്നതിനു തടസമുണ്ടായിരുന്നു. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളും എക്‌സ് പ്രവര്‍ത്തനരഹിതമായ വിവരം പങ്കുവച്ചു. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Trending

No stories found.

Latest News

No stories found.