ചൈനീസ് മീൻപിടിത്തക്കപ്പൽ മുങ്ങി: സഹായവുമായി ഇന്ത്യയും

കപ്പലിലുണ്ടായിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ചൈനീസ് മീൻപിടിത്തക്കപ്പൽ മുങ്ങി: സഹായവുമായി ഇന്ത്യയും
Updated on

ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ ചൈനീസ് മീൻ‌പിടിത്ത കപ്പലിനെ തെരയാനായി ഇന്ത്യയുടെ സഹായഹസ്തം. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ശ്രീലങ്ക,ഇന്തോനേഷ്യ, മാലദ്വീപ്, ഫിലിപ്പീൻസ് എന്നിവരും രക്ഷാദൗത്യത്തിൽ സഹായം ഉറപ്പു നൽകിയിട്ടുണ്ട്.

ആഴക്കടൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചൈനയുടെ ലുപെങ് യുവാന്യു 028 ‌എന്ന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായ 39 പേരെയും കാണാതായി. രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. 17 ഇന്തോനേഷ്യക്കാരും 5 ഫിലിപ്പീൻകാരും കപ്പലിലുണ്ടായിരുന്നു. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യൻ നാവിക സേന പി-81 എന്ന മാരിടൈം പട്രോൾ എയർക്രാഫ്റ്റിനെ തെരച്ചിലിനായി വിട്ടു കൊടുത്തിട്ടുണ്ട്. രണ്ടു വിദേശ കപ്പലുകൾ അടക്കം നാലു കപ്പലുകൾ തെരച്ചിലിനായി സമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com