ദക്ഷിണ ക്യൂബയെ നടുക്കി മണിക്കൂറുകൾക്കുള്ളിൽ 2 ഭൂചലനം; വൻ നാശനഷ്ടം

ഭൂമികുലുക്കത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്
two earthquakes reported at cuba
ദക്ഷിണ ക്യൂബയെ നടുക്കി മണിക്കൂറുകൾക്കുള്ളിൽ 2 ഭൂചലനം; വൻ നാശനഷ്ടം
Updated on

ഹവാന: ദക്ഷിണ ക്യൂബയിൽ 2 ഭൂചലനങ്ങൾ റിപ്പോർട്ടു ചെയ്തു. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ ദൂരെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തെ ഭൂചലനം. വന്‍ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂമികുലുക്കത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‌ 10 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വൈദ്യുതിയില്ലാതായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com