ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനു കഴിയില്ല: നെതന്യാഹു

എന്നാൽ ഇറാന്‍റെ സമ്പുഷ്ടീകരണ ശേഷി നഷ്ടപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ നെതന്യാഹു നൽകിയില്ല.
Iran can no longer enrich uranium: Netanyahu

ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനു കഴിയില്ല: നെതന്യാഹു

Updated on

ടെൽ അവീവ്: ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിന് കഴിയില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾക്ക് ശേഷം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു.

യുഎസ്-ഇസ്രയേൽ ആക്രമണം വിജയത്തോട് അടുത്തതായും ഇറാന്‍റെ സൈനിക ശേഷിയെ ദുർബലപ്പെടുത്തിയതായും നെതന്യാഹു പറഞ്ഞു. മിസൈലുകൾ നിർമിക്കുന്നതിനും ആണവായുധങ്ങൾക്കായുള്ള ഘടകങ്ങൾ നിർമിക്കുന്നതിനുമുള്ള ഫാക്റ്ററികളെയുമാണ് തകർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ മിസൈൽ, ഡ്രോൺ ശേഖരങ്ങൾ വൻ തോതിൽ നശിപ്പിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാന്‍റെ സമ്പുഷ്ടീകരണ ശേഷി നഷ്ടപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ നെതന്യാഹു നൽകിയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com