അവശ്യ ചികിത്സ ലഭിച്ചില്ല: ക്യാനഡയിൽ മരണത്തിനു കീഴടങ്ങി 44 കാരൻ

പപ്പാ, എനിക്കു വേദന സഹിക്കാനാവുന്നില്ല എന്ന വാക്കുകൾ ബാക്കിയാക്കി മലയാളി യുവാവ് യാത്രയായി
Prashanth Sreekumar left with the words, "Papa, I can't bear the pain."

പപ്പാ, എനിക്കു വേദന സഹിക്കാനാവുന്നില്ല എന്ന വാക്കുകൾ ബാക്കിയാക്കി പ്രശാന്ത് ശ്രീകുമാർ യാത്രയായി

credit: gofundme.com

Updated on

എഡ്മന്‍റൺ: ക്യാനഡയിലെ എഡ്മന്‍റണിൽ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി യുവാവ് പ്രാണവേദനയെടുത്തു പുളഞ്ഞത് എട്ടു മണിക്കൂർ! ആശുപത്രിയുടെ കടുത്ത അനാസ്ഥയെ തുടർന്ന് എട്ടു മണിക്കൂറിലധികം ഹൃദ് രോഗത്തിനു ചികിത്സ ലഭിക്കാതെ വന്നതിനെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു 44കാരനായ പ്രശാന്ത് ശ്രീകുമാർ. ഗ്രേ നൺസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബർ 22ന് ജോലി സ്ഥലത്തു വച്ച് കഠിനമായ നെഞ്ചു വേദനയെ തുടർന്ന് സഹപ്രവർത്തകനാണ് പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ പ്രാഥമിക പരിശോധനകൾക്കു ശേഷം വെയിറ്റിങ് റൂമിൽ ഇരിക്കാൻ നിർദേശിച്ച അധികൃതർ അസഹനീയമായ വേദനയുണ്ടെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നൽകാൻ തയാറായില്ല. ഇസിജി എടുത്തതു കൂടാതെ സാധാരണ വേദന സംഹാരിയായ ടൈലനോൾ നൽകി കാത്തിരിക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്.

പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പ്രശാന്ത് പിതാവിനോടു പറയുന്നുണ്ടായിരുന്നു. ഒടുവിൽ എട്ടു മണിക്കൂർ കഴിഞ്ഞ് പരിശോധനാ മുറിയിലേയ്ക്ക് പ്രവേശിച്ച ഉടനെ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉടൻ തന്നെ നഴ്സുമാർ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നീണ്ട എട്ടു മണിക്കൂർ ചികിത്സ നിഷേധിച്ചതാണ് പ്രശാന്തിനെ മരണത്തിലേയ്ക്കു തള്ളി വിട്ടതെന്നും ഗ്രേ നൺസ് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് പ്രശാന്തിന്‍റെ മരണത്തിനു കാരണമെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ക്യാനഡയിലെ ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ വീഴ്ചയെ കുറിച്ച് വൻ പ്രതിഷേധമാണ് ഈ സംഭവത്തെ തുടർന്ന് ഉയരുന്നത്. ഭാര്യയും മൂന്നു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബമാണ് പ്രശാന്തിന്‍റേത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com