ട്രംപിന്‍റെ വംശീയാധിക്ഷേപത്തിൽ നിന്ന് ഒബാമയ്ക്കും രക്ഷയില്ല

ഒബാമയെയും മിഷേലിനെയും കുരങ്ങുകളായി ചിത്രീകരിച്ച് ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ,വ്യാപക പ്രതിഷേധം
Trump's Truth Social post portraying Obama and Michelle as monkeys

ഒബാമയെയും മിഷേലിനെയും കുരങ്ങുകളായി ചിത്രീകരിച്ച് ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്

file photo

Updated on

വാഷിങ്ടൺ: കറുത്ത വർഗക്കാരനായ മുൻ അമെരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും എതിരേ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വംശീയാധിക്ഷേപം. ഇരുവരുടെയും ശരീരവും കുരങ്ങിന്‍റെ മുഖവും വച്ചുള്ള ചിത്രങ്ങൾ തയാറാക്കി തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ദ ലയൺ സ്ലീപ്സ് ടു നൈറ്റ് എന്ന ഗാനവും ഇതോടൊപ്പം ഉണ്ട്. ട്രംപ് പോസ്റ്റ് ചെയ്ത 62 സെക്കന്‍ഡുള്ള വീഡിയോയാണിത്.

ഒബാമയെയും മിഷേലിനെയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന്‍റെ പിഴവാണ് പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. എന്നാൽ ഇതെക്കുറിച്ച് ഒബാമ പ്രതികരിച്ചിട്ടില്ല. ട്രംപിന്‍റെ പോസ്റ്റിനെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അറപ്പുളവാക്കുന്നത് എന്നു വിളിച്ചു പ്രതിഷേധിച്ചു.

ചരിത്രത്തിൽ ട്രംപ് മോശമായി അനുസ്മരിക്കപ്പെടുമെന്ന് ബറാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ റോഡ്സ് പ്രതികരിച്ചു. ട്രംപിന്‍റെ അനുയായികൾ വംശീയ വാദികൾ എന്നും വിശേഷിപ്പിച്ചു. കഴിഞ്ഞ വർഷം ഒബാമയെ ജയിലഴികൾക്ക് പിന്നിൽ കാണിക്കുന്ന എഐ നിർമിത വീഡിയോയും ട്രംപ് പങ്കു വച്ചിരുന്നു.

എന്നാൽ ട്രംപിനെതിരായ വിമർശനങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. പ്രസിഡന്‍റ് ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിങ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന വീഡിയോയിൽ നിന്നുള്ളതാണ് ദൃശ്യമെന്നും വ്യാജ രോഷ പ്രകടനം അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com