സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യൂറോപ്പ് പരാജയം: യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്

ജർമനിയിലെ ഫ്രാങ്ക് ഫർട്ടിൽ യൂറോപ്യൻ ബാങ്കിങ് കോൺഗ്രസിൽ സംസാരിക്കവേയാണ് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യൂറോപ്പ് പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയത്
European Central Bank President Christine Lagarde

യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്

Photograph: Heiko Becker/Reuters

Updated on

ബ്രസൽസ്: യൂറോപ്പിന്‍റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരാശാജനകമായി പ്രതികരിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്. വ്യാപാരത്തിനും സുരക്ഷയ്ക്കുമായി മൂന്നാം രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെ യൂറോപ്യൻ സമ്പദ് വ്യവസ്ഥ ദുർബലമാകുകയാണ് എന്ന മുന്നറിയിപ്പും സെൻട്രൽ ബാങ്ക് മേധാവി നൽകി. സമ്പദ് വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് പരിഷ്കാരങ്ങൾ ആവശ്യമാണ്. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ തമ്മിലുള്ള സേവനങ്ങൾക്കും ചരക്ക് വ്യാപാരത്തിനുമുള്ള തടസങ്ങൾ കുറയ്ക്കുക എന്നതാണ് മുന്നേറാനുള്ള ഏക മാർഗം.

സേവനങ്ങൾക്ക് 100 ശതമാനം താരിഫും സാധനങ്ങൾക്ക് 65 ശതമാനം താരിഫും ഈടാക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ തടസങ്ങൾ എന്ന് ഇസിബി കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന തുറന്ന സമ്പദ് വ്യവസ്ഥയായ നെതർലന്‍ഡ്സിന്‍റെ നിലവാരത്തിലേയ്ക്ക് തടസങ്ങൾ കുറയ്ക്കാൻ കഴിഞ്ഞാൽ യുഎസ് താരിഫുകളിൽ നിന്നുള്ള ആഘാതം പൂർണമായും നികത്താനാകും എന്നും അവർ അഭിപ്രായപ്പെട്ടു.

ജർമനിയിലെ ഫ്രാങ്ക് ഫർട്ടിൽ യൂറോപ്യൻ ബാങ്കിങ് കോൺഗ്രസിൽ സംസാരിക്കവേയാണ് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യൂറോപ്പ് പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയത്. നയ രൂപ കർത്താക്കൾ യൂറോപ്പിന്‍റെ ബലഹീനതകളെ നിശബ്ദമായി മറച്ചു വച്ചു എന്നും ഇവർ ആരോപിച്ചു. ഇതെല്ലാം യൂറോപ്പിനെ പിന്നോട്ടടിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി തുടങ്ങിയ

ഭാവി വളർച്ചയെ രൂപപ്പെടുത്തുന്ന മേഖലകളും മൂലധന വിപണികളും അടങ്ങുന്ന യൂറോപ്പിന്‍റെ ആഭ്യന്തര വിപണി നിശ്ചലമായി. യൂറോപ്പ് സ്വന്തം രക്ഷ തേടുന്ന ദുഷിച്ച വൃത്തത്തെ അഭിമുഖീകരിച്ചു. ഇവർ യുഎസ് സ്റ്റോക്കുകൾക്ക് പണം നൽകി. അമെരിക്കൻ സമ്പദ് വ്യവസ്ഥയെ യൂറോപ്യൻ യൂണിയനെക്കാൾ വേഗത്തിൽ മുന്നേറാൻ ഇത് സഹായിച്ചു. സ്വദേശത്തെ ഉൽപാദന ക്ഷമത സ്തംഭിച്ചു. മറ്റുള്ളവരെ ആശ്രയിക്കുന്നത് വർധിച്ചു- യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി വിശദീകരിച്ചു. യൂറോപ്യൻ യൂണിയൻ അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചത് സമ്പദ് വ്യവസ്ഥ ദുർബലമാക്കുന്നതിന് കാരണമായതായി സെൻട്രൽ ബാങ്ക് മേധാവി ചൂണ്ടിക്കാട്ടി. ബ്ലോക്കിലെ കയറ്റുമതിക്കാരെ സമ്പന്നരാക്കിയ വ്യാപാരത്തിൽ നിന്ന് പ്രധാന പങ്കാളികൾ പിന്മാറിയതും മറ്റൊരു കാരണമായി.

സുരക്ഷയ്ക്കും നിർണായക അസംസ്കൃത വസ്തുക്കളുടെ വിതരണത്തിനും മൂന്നാം രാജ്യങ്ങളെ ആശ്രയിച്ചത് യൂറോപ്പിനെ തളർത്തി. ഇലക്‌ട്രിക്ക് മോട്ടോറുകളിലും കാറ്റാടി യന്ത്രങ്ങളിലും നിർണായകമായ അപൂർവ എർത്ത് ലോഹങ്ങളുടെ വിതരണത്തിലെ ചൈനയുടെ ആധിപത്യവും യൂറോപ്പിന് ഏറെ ദോഷം ചെയ്തു. എല്ലാ വ്യാപാര പങ്കാളികൾക്കും ഉയർന്ന താരിഫുകൾ, യുഎസ് ചുമത്തിയതിനെയു യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com