UAE cancels flights to Lebanon
ലെബനനിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി യുഎഇ

ലെബനനിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി യുഎഇ

കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ കോൾ സെന്‍ററുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു
Published on

ദുബായ്: ഇസ്രായേൽ ലെബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അടുത്ത 2 ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ യുഎഇ വിമാന കമ്പനികളാണ് സർവിസ് റദ്ദാക്കിയത്. ബുക്ക് ചെയ്ത യാത്രക്കാർക്ക് റീബുക്കിന് അവസരം നൽകിയിട്ടുണ്ടെന്ന് എയർലൈനുകളുടെ വക്താക്കൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ കോൾ സെന്‍ററുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.