അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ പരമാധികാരം ഉറപ്പിക്കാൻ ഇസ്രയേൽ: അപലപിച്ച് യുഎഇ

അന്താരാഷ്ട്ര നിയമത്തിന്‍റെ നഗ്നവും അസ്വീകാര്യവുമായ ലംഘനവും, ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നിരാകരണവുമാണ് ഈ നീക്കമെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
UAE condemns Israel's move to assert sovereignty over occupied West Bank

അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ പരമാധികാരം ഉറപ്പിക്കാൻ ഇസ്രയേൽ: അപലപിച്ച് യുഎഇ

Updated on

ദുബായ്: അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ പരമാധികാരം അടിച്ചേൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രഖ്യാപനത്തിന് ഇസ്രായേൽ പാർലമെന്‍റായ നെസ്സെറ്റ് അംഗീകാരം നൽകിയതിനെ ശക്തമായി അപലപിക്കുന്നതായി യുഎഇപ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, നൈജീരിയ, പലസ്തീൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ, അറബ് ലീഗ് എന്നിവയുമായി ചേർന്നാണ് യുഎഇപ്രസ്താവന പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര നിയമത്തിന്‍റെ നഗ്നവും അസ്വീകാര്യവുമായ ലംഘനവും, ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നിരാകരണവുമാണ് ഈ നീക്കമെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് പരമാധികാരമില്ലെന്നും, ഏകപക്ഷീയമായ നീക്കത്തിന് നിയമ പിൻബലമില്ലെന്നും അധിനിവേശ പലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമായി തുടരുന്ന കിഴക്കൻ ജറൂസലമിന്‍റെ നിയമപരമായ പദവി മാറ്റാൻ സാധിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com