വാട്‌സ്ആപ്പ് വഴി വ്യാജ നിക്ഷേപ തട്ടിപ്പ്: 88,550 ദിർഹം നൽകാൻ കോടതി വിധി

വാട്‌സ്ആപ്പ് വഴി വ്യാജ നിക്ഷേപ തട്ടിപ്പ്: 88,550 ദിർഹം നൽകാൻ കോടതി വിധി
വാട്‌സ്ആപ്പ് വഴി വ്യാജ നിക്ഷേപ തട്ടിപ്പ്: 88,550 ദിർഹം നൽകാൻ കോടതി വിധി
Updated on

അബുദാബി: വാട്‌സ്ആപ്പ് വഴി വ്യാജ നിക്ഷേപ പദ്ധതി തട്ടിപ്പ് നടത്തിയ കേസിൽ പരാതിക്കാരന് പ്രതികൾ 88,550 ദിർഹം തിരികെ നൽകണമെന്ന് സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള അൽ ഐൻ കോടതി ഉത്തരവിട്ടു.

പദ്ധതിയിൽ തുക നിക്ഷേപിച്ചാൽ ലാഭസഹിതം മടക്കി നൽകുമെന്ന വാഗ്‌ദാനം വിശ്വസിച്ചാണ് പരാതിക്കാരൻ തുക നിക്ഷേപിച്ചത്. പിന്നീടാണ് ഇത് തട്ടിപ്പ് പദ്ധതിയാണെന്ന് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിയതായി ബോധ്യപ്പെട്ടു.

ഇതെത്തുടർന്ന് പ്രതികൾക്കെതിരെ പരാതിക്കാരൻ നിയമനടപടികൾ ആരംഭിച്ചു. ഈ കേസിലാണ് ക്രിമിനൽ നിയമ പ്രകാരം കോടതി നടപടി സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com