ഗ്ലോബൽ വില്ലജ് എഡിഷൻ 29, ഒക്റ്റോബർ 16 മുതൽ | Video

വിവിധ സംസ്കാരങ്ങളുടെയും ഭക്ഷ്യ വൈവിധ്യത്തിന്‍റെയും കാഴ്ചകളുടെയും വിനോദത്തിന്‍റെയും സംഗമ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്

ദുബായ്: മേഖലയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലജ് ഒക്റ്റോബർ 16ന് തുറക്കും. ഗ്ലോബൽ വില്ലേജിന്‍റെ ഇരുപത്തൊമ്പതാം പതിപ്പിൽ വ്യത്യസ്ത അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ.

വിവിധ സംസ്കാരങ്ങളുടെയും ഭക്ഷ്യ വൈവിധ്യത്തിന്‍റെയും കാഴ്ചകളുടെയും വിനോദത്തിന്‍റെയും സംഗമ കേന്ദ്രമായ ആഗോള ഗ്രാമത്തിൽ ഒരു സീസണിൽ ലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു കോടി സന്ദർശകർ എത്തിയെന്നാണ് കണക്ക്.

കഴിഞ്ഞ പതിപ്പിൽ 27 പവിലിയനുകളിലായി 90 സാംസ്കാരികതകൾ അണിനിരന്നു. 400 കലാകാരന്മാരുടെ നാലായിരത്തോളം പ്രകടനങ്ങൾ അരങ്ങേറി.

3500 ഷോപ്പിങ്ങ് കേന്ദ്രങ്ങളും 250 ഭക്ഷ്യ സ്റ്റാളുകളും ഉണ്ടായിരുന്നു. 200 റൈഡുകളും വിനോദോപാധികളും സന്ദർശകരെ ആകർഷിച്ചു.

മൂന്നു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ദൃഢനിശ്ചയ വിഭാഗത്തിൽപ്പെടുന്നവർക്കും പ്രവേശനം സൗജന്യമായിരിക്കും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com