

യുഎഇ ബെൽജിയത്തിന് കുറ്റവാളികളെ കൈമാറി.
Representative image
അബുദാബി: മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മൂന്ന് അന്താരാഷ്ട്ര ഒളിവ് പ്രതികളെ യുഎഇ ബെൽജിയം അധികൃതർക്ക് കൈമാറി. അന്താരാഷ്ട്ര നിയമപാലന സഹകരണത്തിന്‍റെ ഭാഗമായാണ് നടപടി.
അന്താരാഷ്ട്ര പോലീസ് സംഘടനയായ ഇന്‍റർപോളിന്‍റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ടായിരുന്ന ഈ പ്രതികളെ യുഎഇ സുരക്ഷാ വിഭാഗം നേരത്തെ രാജ്യത്ത് വെച്ച് പിടികൂടിയിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ബെൽജിയം ജുഡീഷ്യൽ അധികൃതർക്ക് ഇവരെ കൈമാറിയത്.
രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെയും കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും യുഎഇ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. കുറ്റവാളികൾക്ക് ഒളിച്ചിരിക്കാൻ രാജ്യം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് യുഎഇ ഇതിലൂടെ നൽകുന്നത്.