യുഎഇയിൽ കുടുംബ കാര്യങ്ങൾക്കായി പുതിയ മന്ത്രാലയം

കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമാണ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്
Sana Suhail
സന സുഹൈൽ
Updated on

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ കുടുംബ കാര്യങ്ങൾക്കായി പുതിയ മന്ത്രാലയം പ്രഖ്യാപിച്ചു. സന സുഹൈലിനാണ് കുടുംബ കാര്യ മന്ത്രാലയത്തിന്‍റെ ചുമതല.

കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമാണ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. കുടുംബം ദേശീയ മുൻഗണനയും, പുരോഗതിയുടെ ആണിക്കല്ലും, രാജ്യത്തിന്‍റെ ഭാവിയുടെ ഉറപ്പുമാണ് എന്ന് ഷെയ്ഖ് എക്‌സിൽ കുറിച്ചു.

ബാലക്ഷേമ പ്രവർത്തന മേഖലയിലും നിശ്ചയ ദാർഢ്യമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും, സർക്കാർ സേവനങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും സനാ സുഹൈലിന് പ്രവർത്തനാനുഭവമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനനുസൃതമായാണ് പുതിയ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മന്ത്രാലയത്തിന്‍റെ പ്രധാന ചുമതലകളും ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി. ഇവയുമായി ബന്ധപ്പെട്ട നയങ്ങൾ, തന്ത്രങ്ങൾ, നിയമ നിർമാണം, സംരംഭങ്ങൾ എന്നിവ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് മന്ത്രാലയത്തിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങൾ:

  • സുസ്ഥിരവും യോജിപ്പുള്ളതുമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുക

  • കുടുംബങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിൽ പങ്ക് വർധിപ്പിക്കുക

  • പൗര കുടുംബങ്ങൾക്കിടയിൽ ഫെർട്ടിലിറ്റി നിരക്ക് കൂട്ടാനുള്ള നയങ്ങളും സംരംഭങ്ങളും നിർദേശിക്കുക

  • കുടുംബ തകർച്ചയുടെ അപകട സാധ്യതകളും വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും അതിന്‍റെ പ്രതികൂല ഫലങ്ങളും കുറയ്ക്കുക

  • വിവാഹത്തിനായി ദമ്പതികളെ സജ്ജമാക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, യോജിപ്പും പരസ്പര ബന്ധിതവുമായ കുടുംബങ്ങളെ സൃഷ്ടിക്കുക

  • വിവാഹത്തെ പിന്തുണയ്ക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക

  • ഗ്രാന്‍റുകളും മറ്റു സേവനങ്ങളുംനൽകുക

  • മാതാപിതാക്കളുടെ കഴിവുകൾ വികസിപ്പിക്കുക

  • കുടുംബങ്ങൾക്ക് തൊഴിൽ-ജീവിത സമതുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുക

  • കുട്ടികളുടെ സാമൂഹിക-മാനസിക-വിദ്യാഭ്യാസ-ആരോഗ്യ-വികസന അവകാശങ്ങൾ ഉറപ്പാക്കി അവരുടെ സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുക

  • സമൂഹത്തിലെ ദുർബലരായ, ആവശ്യമായ വിഭാഗങ്ങളെ സംരക്ഷിക്കുക, പരിപാലിക്കുക, ശാക്തീകരിക്കുക, സംയോജിപ്പിക്കുക

  • സാമൂഹിക പരിപാടികളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും നിയന്ത്രിക്കുകയും ലൈസൻസ് നൽകുകയും ചെയ്യുക

  • ഈ മേഖലയിലെ ഉദ്യോഗസ്ഥരെയും ലൈസൻസിംഗ് പ്രൊഫഷണലുകളെയും പരിശീലിപ്പിക്കുക

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com