
കെയ്റോ: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഈജിപ്ത് സന്ദർശനം തുടങ്ങി. കെയ്‌റോ അന്തർദേശിയ വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഈജിപ്ത് പ്രസിഡന്‍റ് അബ്ദിൽ ഫത്താഹ് അൽ സിസി സ്വീകരിച്ചു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സന്ദർശന ലക്ഷ്യം. ഉന്നത തല പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ട്.