റമദാനിൽ ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ച് യുഎഇ പ്രസിഡന്‍റ്

യുഎഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കാർഷിക , ഊർജ്ജ, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങൾ, നദീ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി
UAE President Ramzan

റമദാനിൽ ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ച് യുഎഇ പ്രസിഡന്‍റ്

Updated on

അബുദാബി: റമദാൻ മാസത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെയും സന്നദ്ധപ്രവർത്തകരെയും ആദരിച്ച‍് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യുഎഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കാർഷിക , ഊർജ്ജ, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങൾ, നദീ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

മനുഷ്യസ്നേഹത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി രാഷ്ട്രപിതാവ്ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ടുവച്ച മാർഗദർശനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.. യുഎഇയുടെ ആഗോള മാനവിക കാഴ്ചപ്പാടിന് കൂടുതൽ ഊർജ്ജം നൽകുന്ന പ്രവർത്തനങ്ങൾ തുടരണമെന്നും അദേഹം ആവശ്യപ്പെട്ടു. ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് യുഎഇയുടേത് എന്നും മാനുഷികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ ഓരോ പൗരന്‍റെയും കടമയാണെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

സായിദ് ചാരിറ്റബിൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ഊർജ്ജ , സാമ്പത്തിക, കാർഷിക മേഖലകളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനാ അംഗങ്ങൾ, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ്, സന്നദ്ധസംഘടനാ പ്രവർത്തകരും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഉമ്മൽ ഖുവൈൻ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ മുഅല്ല, യു എ ഇ അഭ്യന്തര മന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com