
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഔദ്യോഗിക റഷ്യൻ സന്ദർശനത്തിന് വ്യാഴാഴ്ച തുടക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ഷെയ്ഖ് മുഹമ്മദ് സംസാരിക്കും.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം, സംയുക്ത വികസനത്തിന് സഹായിക്കുന്ന മറ്റ് മേഖലകൾ, പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ