ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും, ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎഇ

"അയൽ രാജ്യമെന്ന നിലയിൽ യുഎഇ എല്ലാക്കാലവും മാന്യമായ നിലപാടുകളാണ് സ്വീകരിച്ചത്. ഇനി എങ്ങനെ മുന്നോട്ട് പോവണമെന്നത് ഇറാന്‍റെ തീരുമാനമാണ്"
uae warns iran on attack

Reem Al Hashimy

Updated on

ദുബായ്: ഇറാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ മുന്നറിയിപ്പുമായി യുഎഇ. ആക്രമണം തുടർന്നാൽ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്ന് യുഎഇ സഹമന്ത്രി റീം അൻ ഹാഷ്മി മുന്നറിയിപ്പു നൽകി.

മിസൈൽ വർഷങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഞങ്ങൾ ഇനി കൈകെട്ടി നോക്കി നിൽക്കില്ല. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ പൂർണസജ്ജരാണെന്നും സാഹചര്യം അവിടെ വരെ എത്തരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽ രാജ്യമെന്ന നിലയിൽ യുഎഇ എല്ലാക്കാലവും മാന്യമായ നിലപാടുകളാണ് സ്വീകരിച്ചത്. ഇനി എങ്ങനെ മുന്നോട്ട് പോവണമെന്നത് ഇറാന്‍റെ തീരുമാനമാണെന്നും ആവശ്യമെഹ്കിൽ യുഎഇ കൂടുതൽ ആക്രമണാത്മകമായ നിലപാടിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com